k
കുടിപ്പള്ളിക്കൂടം ആശാന്മാർ മുതൽ സമാന്തര വിദ്യാഭ്യാസ രംഗത്തെ അദ്ധ്യാപകർ വരെയുള്ളവരെ ആദരിക്കാൻ, പാരിപ്പള്ളി കേന്ദ്രമായുള്ള സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ഗുരുവന്ദന പൂർണിമ മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: പാരിപ്പള്ളി കേന്ദ്രമായുള്ള സൗഹൃദ കൂട്ടായ്മ സം ഘടിപ്പിച്ച കുടിപ്പള്ളിക്കൂടം ആശാന്മാർ മുതൽ സമാന്തര വിദ്യാഭ്യാസരംഗത്തെ അദ്ധ്യാപകർ വരെയുള്ളവരെ ആദരിക്കുന്ന പരിപാടിയായ ഗുരുവന്ദന പൂർണിമ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റും കൂട്ടായ്മയുടെ ചീഫ് കോ -ഓർഡിനേറ്ററുമായ ശ്രീകുമാർ പാരിപ്പള്ളി, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി, ശബരി കോളേജ് ഡയറക്ടർ ഡി. സന്തോഷ്‌കുമാർ, സി.വി. സജീവ് ദത്ത്, ആർ.എം. ഷിബു, എൻ. മനോഷ് കുമാർ, എസ്. പ്രസേനൻ, കെ.എസ്. ബിനു, വേണു.സി.കിഴക്കനേല, ജി. പ്രസാദ് കുമാർ, കെ.എസ്. ബിജു എന്നിവർ സംസാരിച്ചു.