 
അഞ്ചൽ: പ്രതിസന്ധികളെ അതിജീവിക്കുവാൻ ദൈവവിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് കർദ്ദിനാൾ മാർക്ലീമിസ് ബാവ പറഞ്ഞു. ഇരുപത്തിനാലാമത് അഞ്ചൽ കൺവൻഷന്റെ സമാപന യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു ക്ലീമിസ് ബാവ. അഞ്ചൽ വൈദിക ജില്ലാ വികാരി ഫാ. ബോവസ് മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ.അലക്സ് കളപ്പില, ഫാ. മാത്യു ചരിവുകാലായിൽ, ഫാ. ജിനോയി ചരുവിളയിൽ, ഫാ. ഗീവർഗ്ഗീസ് മണിപ്പറമ്പിൽ, ഫാ. ഷോജി വെച്ചൂർകരോട്ട്, ഫാ. ജോഷ്വാ കൊച്ചുവിളയിൽ, ഫാ. റോണി മുരുപ്പേൽ, ഫാ. ക്രിസ്റ്റി പാലവിള കിഴക്കേതിൽ എന്നിവർ സഹകാർമ്മികരായിരുന്നു. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ സമാപന യോഗത്തിന് നേതൃത്വം നൽകി. ജനറൽ കൺവീനർ ഡോ.കെ.വി. തോമസ് കുട്ടി, കൺവീനർ രാജൻ ഏഴംകുളം എന്നിവർ സംസാരിച്ചു. മലങ്കര കത്തോലിക്കാ സഭ അഞ്ചൽ വൈദിക ജില്ലയിലെ 19 ഇടവകകൾ ചേർന്നാണ് അഞ്ചൽ കൺവെൻഷൻ നേതൃത്വം നൽകിയത്.
ഇരുപത്തിനാലാമത് അഞ്ചൽ കൺവെൻഷനിൽ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ സമാപന സന്ദേശം നൽകുന്നു