photo
അടൂർ മാർക്രിസോസ്റ്റം കോളേജിൽ സംഘടിപ്പിച്ച ടി ജാററ്റ്-24 ഫെസ്റ്റിൽ പങ്കെടുത്തവർ

അടൂർ: അടൂർ മാർക്രിസോസ്റ്റം കോളേജിൽ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ടി ജാററ്റ്-24 ഫെസ്റ്റ് സംഘടിപ്പിച്ചു. ജൂബി റിച്ച് കൺസൾട്ടൻസിയുമായി ചേർന്നായിരുന്നു ഫെസ്റ്റ്. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായി 360 വിദ്യാർത്ഥികൾ പങ്കെടുത്തു. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടോണി തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രൊഫ.ഇട്ടി വർഗീസ്, ഡോ.ജോർജ്ജ് തോമസ്, പ്രൊഫ.രഘുകുമാർ, ഡോ.എൽ.ആർ.ശ്രീകല, മരിയ സന്തോഷ്, സ്റ്റെഫിൻ.വി.സജി എന്നിവർ സംസാരിച്ചു.