കടയ്ക്കൽ: ജില്ലയിലെ മികച്ച പ്രാഥമിക സഹകരണ ബാങ്കിനുള്ള കേരള ബാങ്ക് എക്‌സലൻസ് അവാർഡ് വീണ്ടും തുടയന്നൂർ സർവീസ് സഹകരണ ബാങ്ക് നേടി. 2022-23 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി ജില്ലയിൽ രണ്ടാം സ്ഥാനമാണ് ബാങ്ക് നേടിയത്. കഴിഞ്ഞ വർഷവും എക്‌സലൻസ് അവാർഡ് തുടയന്നൂർ ബാങ്കിന് ലഭിച്ചിരുന്നു. 25ന് രാവിലെ 10 ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും.പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമൂഹികവും സാമ്പത്തികവുമായ ഇടപെടലുകളും സമൂഹത്തിലെ വികസന പ്രവർത്തനങ്ങളും വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. നേട്ടങ്ങളിലും പ്രതിസന്ധികളിലും ഒപ്പം നിൽക്കുന്ന സഹകാരികളാണ് ബാങ്കിന്റെ കരുത്തെന്നും അംഗീകാരങ്ങൾ അവർക്ക് സമർപ്പിക്കുകയാണെന്നും പ്രസിഡന്റ് ജെ.സി.അനിലും സെക്രട്ടറി അനിത.എസ് നായരും പറഞ്ഞു.