കൊല്ലം: താമരക്കുളം ഡിവിഷനിലെ കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് കോൺഗ്രസ് താമരക്കുളം ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരാഴ്ചയായി കുടിവെള്ളം കിട്ടുന്നില്ല. ഒന്നിടവിട്ട് കിട്ടുന്നത് കലങ്ങിയ വെള്ളമാണ്. പമ്പിംഗ് നിറുത്തിയതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ബീച്ച് റോഡിലുള്ള പമ്പ് ഹൗസ് മൂന്നാഴ്ചയായി പൂട്ടിക്കിടക്കുകയാണ്. പമ്പ് ഹൗസിലെ ബോർവൽ ഇടിഞ്ഞു താഴന്ന് ഉപയോഗശൂന്യമായി. ഡിവിഷൻ കൗൺസിലർ കൂടിയായ മേയർ ഇതൊന്നും അറിഞ്ഞമട്ടില്ല. പമ്പ് ഹൗസിലെ ബോർവൽ പണിയുന്നതിന് ഏകദേശം 15 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്ന് വാട്ടർ അതോറിട്ടി പറയുന്നത്. തുക ആവശ്യപ്പെട്ട് വാട്ടർ അതോറിട്ടി കോർപ്പറേഷനെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന് അവർ പറയുന്നു.. മേയർ ഇടപെട്ട് എത്രയും വേഗം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.