കൊല്ലം: കുലശേഖപുരം സ്വദേശി വിജയലക്ഷ്മി കൊലക്കേസിന്റെ അന്വേഷണം രണ്ട് ദിവസത്തിനകം അമ്പലപ്പുഴ പൊലീസിന് കൈമാറുമെന്ന് കരുനാഗപ്പള്ളി എസ്.എച്ച്.ഒ എ.നിസാമുദ്ദീൻ പറഞ്ഞു. കൃത്യം നടന്നത് അമ്പലപ്പുഴയിലാണ്. വിജയലക്ഷ്മിയുടെ പക്കൽ നാലരപവൻ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ജയചന്ദ്രൻ ഊരിയെടുത്ത് വിറ്റ ഈ ആഭരണങ്ങൾ കണ്ടെടുക്കേണ്ടതുണ്ട്. ആഭരണങ്ങൾ കണ്ടെടുക്കലും തെളിവെടുപ്പും വിശദമായ ചോദ്യം ചെയ്യലും ഇനി അമ്പലപ്പുഴ പൊലീസാകും നടത്തുക.
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷച്ചിരിക്കുന്ന വിജയലക്ഷ്മിയുടെ മൃതദേഹം ഇന്ന് രാവിലെ കുലശേഖരപുരം ആദിനാട്ടെ കാർത്തികപ്പള്ളി കിഴക്കതിൽ വീട്ടിൽ സംസ്കരിക്കും.