കൊല്ലം: കലാകാരനും സാംസ്‌കാരിക പ്രവർത്തകനും പ്രഭാഷകനുമായിരുന്ന എ.ജി. പ്രേംചന്ദിന്റെ അനുസ്മരണവും പുരസ്‌കാര സമർപ്പണവും 23ന് കടവൂർ സി.കെ.പി വിലാസം ഗ്രന്ഥശാലഹാളിൽ നടക്കും. തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 4.30 നു നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എസ്.രാജൻബാബു അദ്ധ്യക്ഷനാകും. പ്രമുഖ കാർടൂണിസ്റ്റ് എം.എസ്. മോഹനചന്ദ്രൻ അനുസ്മരണ ഭാഷണം നടത്തും. ഇത്തവണത്തെ പ്രേംചന്ദ് സ്മാരക പുരസ്‌കാരം അശോക് ബി.കടവൂരിന് തപസ്യ സംസ്ഥാന സെക്രട്ടറി ആർ.അജയകുമാർ സമർപ്പിക്കും. ക്യാഷ് അവാർഡും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ. ജയചന്ദ്രബാബു അവാർഡിനർഹമായ ജ്ഞാനപ്രദീപം എന്ന പുസ്തകം പരിചയപ്പെടുത്തും. ജില്ലാ ജനറൽ സെക്രട്ടറി രവികുമാർ ചേരിയിൽ, സെക്രട്ടറി എസ്.ജയകുമാർ എന്നിവർ സംസാരിക്കും. തുടർന്നു നടക്കുന്ന കവി സദസി​ൽ മണി കെ.ചെന്താപ്പൂര്, പുന്തലത്താഴം ചന്ദ്രബോസ്, ഷീല രാജഗോപാൽ എന്നിവർ പങ്കെടുക്കും.