കൊല്ലം: ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കളർ ലോഗോ തയ്യാറാക്കൽ മത്സരം സംഘടിപ്പിക്കുന്നു. മികച്ച ലോഗോയ്ക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. വിദ്യാർത്ഥികൾ 23നകം രചനകൾ സ്കൂൾ അധികാരിയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥിയുടെ പേര്, മേൽവിലാസം, രക്ഷിതാവിന്റെ ഫോൺ നമ്പർ എന്നിവ സഹിതം അസി. ഡയറക്ടറുടെ കാര്യാലയത്തിൽ തപാൽ മുഖേന ലഭ്യമാക്കണം. വിലാസം: അസി. ഡയറക്ടറുടെ (സോയിൽ സർവേ) കാര്യാലയം, മുല്ലത്തറ അപ്പാർട്ട്മെന്റ്സ്, ജവഹർ ജംഗ്ഷൻ, കൊല്ലം. 691001. ഫോൺ: 9496620291, 0474 2767121.