കൊല്ലം: ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല സിവിൽ സർവീസ് സെലക്ഷൻ ട്രയൽസ് 25ന് രാവിലെ 9.30 മുതൽ കൊല്ലം നഗരത്തിൽ വിവിധ സ്റ്റേഡിയങ്ങളിൽ നടക്കും. അത്‌ലറ്റിക്‌സ്, ബാഡ്‌മിന്റൺ (ഷട്ടിൽ), ബാസ്കറ്റ്ബാൾ, ക്യാരംസ്, ചെസ്, ക്രിക്കറ്റ്, ഫുട്ബാൾ, ഹോക്കി, കബഡി, ഖോ ഖോ, ലോൺ ടെന്നീസ്, പവർലിഫ്ടിംഗ്, വെയ്‌റ്റ് ലിഫ്ടിംഗ്, ബെസ്റ്റ് ഫിസിക്, നീന്തൽ, ടേബിൾ ടെന്നീസ്, വോളിബാൾ, റസലിംഗ്, യോഗ എന്നീ ഇനങ്ങളിലാണ് മത്സരം. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരായിരിക്കും ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ പങ്കെടുക്കുക. ജില്ലാതല ടൂർണമെന്റിൽ പങ്കെടുക്കുന്ന കായികതാരങ്ങൾ എൻട്രി ഫീസ് അടയ്ക്കണം. ജില്ലയിലെ സർക്കാർ ജീവനക്കാർ, വകുപ്പ് മേലധികാരികൾ സാക്ഷ്യപ്പെടുത്തിയതും, കളിയിനങ്ങൾ വ്യക്തമാക്കുന്നതുമായ നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ 23ന് വൈകിട്ട് 5ന് മുമ്പായി സെക്രട്ടറി, ജില്ലാ സ്പോർട്‌സ് കൗൺസിൽ, എൽ.ബി.എസ് സ്റ്റേഡിയം, കന്റോൺമെന്റ്, കൊല്ലം, 691001 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0474 2746720.