കൊല്ലം: നീരാവിൽ വിശ്വമോഹൻ എഴുതിയ, സി.എസ്. മധുസൂദനന്റെ ജീവചരി​ത്ര പ്രകാശനം അഞ്ചാലുംമൂട് ചിറ്റയം മയൂഖ ഭവനത്തിൽ 24ന് വൈകിട്ട് 3ന് കേരളകൗമുദി ഡയറക്ടർ ലൈസ ശ്രീനിവാസൻ നിർവഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, ആർ. പ്രതാപ് നായർ (വിജയലക്ഷ്‍മി കാഷ്യു കമ്പനി), തങ്കച്ചൻ (പ്രീമിയർ കാഷ്യു കമ്പനി) എന്നിവർ പങ്കെടുക്കും.