ccc
കേരള വെറ്ററിനറി സർവകലാശാലയുടെ സൗജന്യ കോഴി,തീറ്റ വിതരണ പദ്ധതി ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കുന്നു

കടയ്ക്കൽ: കേരള വെറ്ററിനറി ആൻഡ് ആനിമൽ സർവകലാശാലയുടെ കോഴി വളർത്തൽ പദ്ധതിയായ പ്രതീക്ഷയുടെ ഭാഗമായി മടത്തറ വഞ്ചിയോട് നടന്ന സൗജന്യ കോഴി,തീറ്റ വിതരണവും മാലിന്യ നിർമാർജന ബിന്നിന്റെ വിതരണവും ഉപഭോകൃത പരിശീലനവും മന്ത്രി ജെ.ചിഞ്ചുറാണിഉദ്ഘാടനം ചെയ്തു. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ അദ്ധ്യക്ഷനായി. ആർ.ആർ.ടി.സി തിരുവനന്തപുരം ഹെഡ് ഡോ.എസ്.എസ്.ദേവി പദ്ധതി വിശദീകരിച്ചു. ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.പി.ജെസിൻ, വാർഡ് മെമ്പർ പ്രിജിത്ത്, ഊര് മൂപ്പൻ ശ്യാംലാൽ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായുള്ള പരിശീലന ക്ലാസ് വെറ്ററിനറി സർവകലാശാല അസോസിയേറ്റ് പ്രൊഫ.ഡോ. ഡി.കെ.ദീപക് മാത്യു നയിച്ചു. വെറ്ററിനറി സർവകലാശാല അസിസ്റ്റന്റ് പ്രൊഫ.ഡോ. മുഹമ്മദ് അസ്‌ലം നന്ദി പറഞ്ഞു.