ചവറ: എസ്.ബി.ഐ ചവറ ശാഖ വടുതല ജംഗ്ഷനിലെ വലിയത്ത് വെബ് ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു. എസ്.ബി.ഐ നെറ്റ് വർക്ക് ജനറൽ മാനേജർ മുഹമ്മദ് ആരിഫ് ഖാൻ ഉദ്ഘാടനം നിർവഹിച്ചു.
ഡെപ്യുട്ടി ജനറൽ മാനേജർമാരായ എം.ബി.സൂര്യനാരായൺ,അശോക് ദിവാകർ,റീജിയണൽ മാനേജർ എം.മനോജ്കുമാർ,കെ.എം.എം.എൽ ചീഫ് ഫിനാൻസ് ഓഫീസർ അനിൽകുമാർ , ഐ.ആർ.ഇ ഫിനാൻസ് മാനേജർ നിഖിൽ ചന്ദ്രൻ , പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.ജയചിത്ര ,വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ള,കളരി വാർഡ് മെമ്പർ ഷീലാകുമാരി, ബ്രാഞ്ച് മാനേജർ തദേവൂസ് വിനോദ് തുടങ്ങിയവർ പങ്കെടുത്തു.