മൺറോതുരുത്ത്: മുളച്ചന്തറ ദേവസ്വം ക്ഷേത്രത്തിലെ 10-ാമത് ഭാഗവത നവാഹജ്ഞാനയജ്ഞം 26 മുതൽ ഡിസംബർ 4 വരെ ക്ഷേത്രം തന്ത്രി സുബ്രഹ്മണ്യന്റെയും മേൽശാന്തി ബൈജു പട്ടം തുരുത്തിന്റെയും മുഖ്യ കാർമ്മികത്വത്തിൽ നടക്കും. കെ.ഡി. രാമകൃഷ്ണൻ പുന്നപ്രയാണ് യജ്ഞാചാര്യൻ. കൃഷ്‌ണറാം പുന്നപ്ര യജ്ഞഹോതാവും. പുനലൂർ സന്തോഷ്, ആദിനാട് വേണു എന്നിവരാണ് യജ്ഞ പൗരാണികർ.

എല്ലാ ദിവസവും ഗണപതിഹോമം, ലളിതാസഹസ്രനാമ ജപം, ഭാഗവതപാരായണം, കുങ്കുമാഭിഷേകം, ദീപാരാധ, നാമജപം എന്നിവ നടക്കും. 26 ന് രാവിലെ 10 ന് സപ്തശതി ഹോമം, വൈകിട്ട് 5.30ന് ഭൂമി പൂജ. 27ന് രാവിലെ 10ന് ഗായത്രിഹോമം, വൈകിട്ട് 5.30 ന് സരസ്വതി പൂജ. 28 ന് രാവിലെ 9 ന് ശ്രീകൃഷ്ണ പൂജ, 10ന് കറുകഹോമം, 10.30ന് ഉണ്ണിയൂട്ട്, വൈകിട്ട് 5.30ന് സർവ്വൈശ്വര്യ പൂജ, 29 ന് രാവിലെ 10ന് ഗായത്രിഹോമം, വൈകിട്ട് 5 ന് ധന്വന്തരി പൂജ, 5.30 ന് കാളീപൂജ. 30 ന് രാവിലെ 10 ന് കുമാരിപൂജ, 11ന് കുങ്കുമാഭിഷേകം, വൈകിട്ട് 5ന് ശനീശ്വരപൂജ. ഡിസംബർ 1 ന് രാവിലെ 10 ന് തുളസിപൂജ, ഷഷ്ഠി പൂജ, 10.30 ന് സ്വയംവര മന്ത്രഹോമം, 11ന് ഉച്ചപൂജ, 11.30 ന് പാർവതി സ്വയംവരം, വൈകിട്ട് 5.30 ന് നാരങ്ങ വിളക്ക്. 2ന് രാവിലെ 10ന് മൃത്യുഞ്ജയഹോമം,10.30 ന് തുളസീകല്യാണം, വൈകിട്ട് 5 ന് മഹാലക്ഷ്മി പൂജ. 3 ന് രാവിലെ 10ന് നവാക്ഷരിഹോമം, വൈകിട്ട് 5ന് മാതൃപൂജ. 4 ന് രാവിലെ 8 ന് ധാരാഹോമം, 9ന് ഗായത്രി സഹസ്രനാമാർച്ചന, 10ന് പ്രത്യക്ഷമണി ദീപവർണ്ണനം, ഉച്ചയ്ക്ക് 2.30 ന് അവഭൃഥസ്നാന ഘോഷയാത്ര, വൈകിട്ട് 4 ന് യജ്ഞ സമാപനപൂജ.