കൊല്ലം: നെടുമ്പന ജ്ഞാന വിജയാനന്ദാശ്രമത്തിൽ ആത്മീയ വിദ്വൽ സദസും ഗുരുപൂജയും 24 ന് നടക്കും. രാവിലെ 5 ന് ഗണപതിഹോമം, 8 ന് ദേവീമാഹാത്മ്യ പാരായണം, 10ന് ആത്മീയ വിദ്വൽ സദസ്. ദേവിജ്ഞാന വിജയാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിക്കും. ചരിത്രഗവേഷകൻ ഡോ. എം.ജി. ശശിഭൂഷൺ ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരം ഏകലവ്യാശ്രമം സ്വാമി അശ്വതി തിരുനാൾ അനുഗ്രഹ പ്രഭാഷണം നടത്തും. റിട്ട. ഡി.എം.ഒ ഡോ. ശശിധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. ഗിരിവനം മോഹനൻ തമ്പി, മാത്ര സുന്ദരേശൻ, നോജാ കൃഷ്ണായനം എന്നിവർ പ്രഭാഷണം നടത്തും. അനില പ്രകാശ് സ്വാഗതവും സരോജാ ദേവി നന്ദിയും പറയും. ഉച്ചയ്ക്ക് 2 ന് പൊതുസമ്മേളന സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്‌ഘാടനവും വിഷയാവതരണവും നടത്തും. ദേവിജ്ഞാന വിജയാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിക്കും.

ഡോ.ശ്രീനിവാസൻ തമ്പുരാൻ മുഖ്യാതിഥിയാകും. അഞ്ചാലുംമൂട് പി.എൻ.എൻ. ഹോസ്പിറ്റലിലെ ഡോ.പി.കുറുപ്പ് സമാഭരണം നടത്തും. അഡ്വ. വീണാമാണി പ്രഭാഷണം നടത്തും. വിജയകുമാരൻ തമ്പി സ്വാഗതവും ടി.ആർ.രാജശ്രീ നന്ദിയും പറയും. വൈകിട്ട് 4 ന് കാവ്യസന്ധ്യ. അപ്സര ശശികുമാർ അദ്ധ്യക്ഷത വഹിക്കും. സദാശിവൻ പൂവത്തൂർ ഉദ്‌ഘാടനം ചെയ്യും. സ്വയംപ്രഭാദേവി സ്വാഗതവും കെ. അമ്മിണി നന്ദിയും പറയും. 5ന് ആത്മജ്യോതി സംഗമം. സ്വാമിനി ആനന്ദമയീ ദേവീ, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി,സ്വാമി വേദമിത്രാനന്ദ പുരി, സ്വാമി ബോധേന്ദ്രതീർത്ഥ, സ്വാമി കൃഷ്ണമായാനന്ദ തീർത്ഥപാദർ, സ്വാമിനി ദിവ്യാനന്ദ പുരി, സ്വാമിനി ദേവീജ്ഞാനവിജയാനന്ദ സരസ്വതി, സതീശാനന്ദ സരസ്വതി എന്നിവർക്ക് മഹാഗുരുവന്ദനം നടത്തും.