
കൊല്ലം: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് പ്ലസ്‌വൺ വിദ്യാർത്ഥിനി മരിച്ചു. മയ്യനാട് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയും ചാത്തന്നൂർ കോയിപ്പാട് വിളയിൽ വീട്ടിൽ അജി -ലീജ ദമ്പതികളുടെ മകളുമായ എ.ദേവനന്ദയാണ് (17) മരിച്ചത്.
മയ്യനാട് പണയിൽ മുക്ക് ഭാഗത്തെ റെയിൽവേഗേറ്റിന് സമീപത്തെ റോഡിലെത്തി പാളം മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോകാൻ മയ്യനാട് റെയിൽവേ സ്‌റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിന് സമീപത്തെ ബസ് സ്‌റ്റോപ്പിലേക്ക് പോകാനെത്തിയതായിരുന്നു ദേവനന്ദയും കൂട്ടുകാരിയും.നിറുത്തിയിട്ടിരുന്ന
പ്പാസഞ്ചർ ട്രെയിനിന്റെ മുന്നിലൂടെ പാളം മുറിച്ചുകടന്ന് രണ്ടാം ട്രാ്ക്കിലേക്ക് കയറി. രണ്ടാം പ്ലാറ്റ്‌ഫോമിന് ഉയരക്കൂടുതലായതിനാൽ ഇവർക്ക് കയറാനായില്ല. അപ്പോൾ ട്രെയിൻ വരുന്നത് കണ്ട് യുവാക്കൾ ദേവനന്ദയോടൊപ്പമുണ്ടായിരുന്ന സഹപാഠിയെ ട്രാക്കിൽ നിന്ന് വലിച്ച് പ്ലാറ്റ്‌ഫോമിലേക്ക് കയറ്റി. ദേവനന്ദയെ പിടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സഹോദരി: ദേവപ്രിയ.