trsa

അഞ്ചാലുംമൂട്: ട്രെയിനിടിച്ച് ഐ.ടി.ഐ വിദ്യാർത്ഥി മരിച്ചു. ചന്ദനത്തോപ്പ് ഗവ് ഐ.ടി.ഐയിലെ വിദ്യാർത്ഥിയും ചിറ്റയം അഞ്ജന ഭവനത്തിൽ സുദർശനന്റെയും സരളയുടെയും മകനായ അനൂപാണ് (20) മരിച്ചത്. ഇന്നലെ രാവിലെ 10.30ന് പെരിനാട് റെയിൽവേ സ്‌റ്റേഷന് തെക്കായിരുന്നു അപകടം. റെയിൽവേ ട്രാക്കിലൂടെ ചെമ്മക്കാട് ഭാഗത്തേക്ക് ട്രാക്കിലൂടെ നടന്ന് വരുമ്പോൾ

കൊല്ലത്തേക്ക് വരികയായിരുന്ന ഐലന്റ് എക്‌സ്‌പ്രസാണ് ഇടിച്ചത്. നിരവധി തവണ ഹോൺ മുഴക്കിയിട്ടും അനൂപ് പാളത്തിൽ നിന്ന് മാറിയില്ലെന്ന് ലോക്കോപൈലറ്റ് പൊലീസിനോട് പറഞ്ഞു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരി: അഞ്ജന.