കൊല്ലം: കുഴിയം ശ്രീ സത്യസായി സേവാ സമിതിയുടെ നേതൃത്വത്തി​ൽ ശ്രീ സത്യസായി ബാബയുടെ 99-ാം ജന്മദിനം ആഘോഷിക്കുന്നു. നാളെ രാവിലെ 5 ന് ചടങ്ങുകൾ ആരംഭിക്കും. ഓംകാരം, സുപ്രഭാതം,നഗര സങ്കീർത്തനം, അഷ്‌ടോത്തരാർച്ചന, ഭജന, സത്സംഗം, നാരായണ സേവ, വസ്‌ത്രദാനം, ഭക്ഷ്യകിറ്റ് വിതരണം, പിറന്നാൾ സദ്യ എന്നിവയാണ് പ്രധാന ചടങ്ങുകൾ. സൗജന്യ തയ്യൽ, എംബ്രോയിഡറി പരിശീലന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം ജില്ലാ മഹിളാ കോ ഓർഡിനേറ്റർ സ്‌മിത വ്രജ്‌മോഹൻ നിർവഹിക്കും. കെ. ജി. രാജീവൻ അദ്ധ്യക്ഷനാകുമെന്ന് കൺവീനർ ടി.എൽ. മോഹൻദാസ് അറിയിച്ചു.