
ചവറ: ദീർഘകാലം പോരൂക്കര ജുമാ മസ്ജിദിൽ മുഅദ്ദിനായും പോരൂക്കര സിറാജുൽ ഇസ്‌ലാം മദ്റസയിൽ അദ്ധ്യാപകനായും സേവനം അനുഷ്ഠിച്ചിരുന്ന പന്മന പോരൂക്കര കല്ലേത്ത് വീട്ടിൽ (കല്ലുംമൂട്ടിൽ) ഷാഹുൽ ഹമീദ് (89) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് പോരൂക്കര ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: റഹ്മത്ത്. മക്കൾ: ശരീഫ ബീവി, അസുമ ബീവി, ആബിദ, താജുദ്ദീൻ (ദുബായ്), അബ്ദുൽ സമദ് (ഗവ. എച്ച്.എസ്.എസ്, അയ്യൻ കോയിക്കൽ), ജലാലുദ്ദീൻ, മുഹ്സിന (ടി.എസ്.എ.എം യു.പി.എസ്, മറ്റത്തൂർ, മലപ്പുറം). മരുമക്കൾ: പരേതനായ അബ്ദുൽ ജലീൽ മുസ്‌ലിയാർ, അലിയാര് കുഞ്ഞ് മുസ്‌ലിയാർ (വടക്കുംതല ഹിദായത്തുൽ ഇസ്‌ലാം മദ്റസ), അബ്ദുൽ ജലീൽ ദാരിമി ചാവക്കാട് (പി.കെ.എം എച്ച്.എസ് യു.പി.എസ് വട്ടേക്കാട്, തൃശൂർ), ആമിന, ബുഷ്റ (ഗവ. എച്ച്.എസ്.എസ്, അയ്യൻകോയിക്കൽ), ഫാത്തിമ, സുജീദ് (എസ്.ഇ.യു.എഫ്, മലപ്പുറം).