കൊല്ലം: കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും ജില്ലാ അന്ധതാ കാഴ്ചവൈകല്യ നിയന്ത്രണ പരിപാടിയുടെയും സംയുക്താഭിമുഖ്യത്തിൽ എല്ലാ മാസവും അവസാന ഞായറാഴ്ച നടത്തിവരുന്ന 55-ാമത് സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും 24ന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ കല്ലുവാതുക്കൽ യു.പി സ്കൂളിൽ നടക്കും. നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.ജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവർ ആധാർ കോപ്പിയും ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ സർട്ടിഫിക്കറ്റും കൊണ്ടുവരണം. തിമിര ശസ്ത്രക്രിയ ആവശ്യമായ രോഗികൾ തയ്യാറെടുപ്പോട് കൂടി എത്തണം. ഓപ്പറേഷൻ കഴിഞ്ഞവരുടെ തുടർ ചികിത്സയും ക്യാമ്പിൽ വച്ച് നടത്തും. ഫോൺ: 9446909911, 6235100020.