 
കുണ്ടറ: റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് മതിയായ സുരക്ഷ ഒരുക്കാത്തതിനാൽ സമീപവാസികളും വ്യാപാരികളും ഭീതിയിൽ.
ആശുപ്രതിമുക്ക് മുതൽ റെയിൽവേ സ്റ്റേഷൻ വരെ റെയിൽപാതയ്ക്ക് സമാന്തരമായി മണ്ണിട്ട് ഉയർത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾക്കും മറ്റും ഉപയോഗിക്കുന്ന യന്ത്രങ്ങൾ, എൻജിനുകൾ തുടങ്ങിയവ സൂക്ഷിക്കാനുള്ള യാഡിന്റെ നിർമ്മാണത്തിനാണ് മണ്ണിട്ടുയർത്തുന്നത്. സംരക്ഷണഭിത്തി കെട്ടാതെ മണ്ണിട്ട് ഉയർത്തുന്നതിനാൽ സമീപത്തെ മതിലുകളുടെ പല ഭാഗങ്ങളും പൊളിഞ്ഞുവീണും. ഒരു വ്യാപാര സ്ഥാപനത്തിന്റെ കക്കൂസ് പൊട്ടിപ്പിളർന്ന അവസ്ഥയിലാണ്. അസോസിയേഷൻ ഭാരവാഹികളായ ജോയി കണിയാമ്പറമ്പിൽ, ഡോ. കോശി പണിക്കർ, ഷിബു പടവിള, ലൂക്കോസ് തരകൻ തടത്തിൽ, സജാദ് എന്നിവരുടെ നേതൃത്വത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പരാതി നൽകി.