pp
റെയിൽവേയുടെ മതിലിനേക്കാൾ ഉയരത്തി​ൽ ഗ്രാവൽ ഇട്ടി​​രി​ക്കുന്നു. ഇൻസെറ്റിൽ മതിൽ പൊളിഞ്ഞിരിക്കുന്നതും ടിപ്പറി​ൽ ഗ്രാവൽ ഇറക്കുന്നതും കാണാം

കുണ്ടറ: റെയിൽവേ സ്‌റ്റേഷൻ വികസനത്തിന്റെ ഭാഗമായി നടക്കുന്ന നി​ർമ്മാണ പ്രവർത്തനങ്ങൾക്ക് മതി​യായ സുരക്ഷ ഒരുക്കാത്തതി​നാൽ സമീപവാസി​കളും വ്യാപാരി​കളും ഭീതി​യി​ൽ.

ആശുപ്രതിമുക്ക് മുതൽ റെയിൽവേ സ്‌റ്റേഷൻ വരെ റെയിൽപാതയ്ക്ക് സമാന്തരമായി മണ്ണിട്ട് ഉയർത്തുന്ന പ്രവർത്തനങ്ങൾ പുരോഗമി​ക്കുകയാണ്. റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾക്കും മറ്റും ഉപയോഗിക്കുന്ന യന്ത്രങ്ങൾ, എൻജിനുകൾ തുടങ്ങിയവ സൂക്ഷി​ക്കാനുള്ള യാഡിന്റെ നിർമ്മാണത്തിനാണ് മണ്ണിട്ടുയർത്തുന്നത്. സംരക്ഷണഭിത്തി കെട്ടാതെ മണ്ണിട്ട് ഉയർത്തുന്നതി​നാൽ സമീപത്തെ മതി​ലുകളുടെ പല ഭാഗങ്ങളും പൊളി​ഞ്ഞുവീണും. ഒരു വ്യാപാര സ്‌ഥാപനത്തിന്റെ കക്കൂസ് പൊട്ടി​പ്പി​ളർന്ന അവസ്ഥയി​ലാണ്. അസോസിയേഷൻ ഭാരവാഹികളായ ജോയി കണിയാമ്പറമ്പിൽ, ഡോ. കോശി പണിക്കർ, ഷിബു പടവിള, ലൂക്കോസ് തരകൻ തടത്തിൽ, സജാദ് എന്നിവരുടെ നേതൃത്വത്തി​ൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് പരാതി നൽകി.