
കുണ്ടറ: കണ്ണനല്ലൂർ പള്ളിമൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം പി.സി. വിഷ്ണുനാഥ് എം.എൽ.എ നിർവഹിച്ചു. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഗിരിജകുമാരി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി.എം. മഞ്ജു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം പ്രജി ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ സാജൻ, വാർഡ് മെമ്പർ ശോഭന കുമാരി, പി.ടി.എ പ്രസിഡന്റ് ഷൈജു കോശി, എസ്.എം.സി ചെയർമാൻ എസ്. ബിജു, മുൻ ഹെഡ്മിസ്ട്രസ് സത്യവതി, സ്റ്റാഫ് സെക്രട്ടറിമാരായ ബിജി വർഗീസ്, സജിത മുകുന്ദ്, സ്കൂൾ ചെയർമാൻ മാധവരാജ്, ഹെഡ്മിസ്ട്രസ് എസ്. സജി തുടങ്ങിയവർ സംസാരിച്ചു.