photo
ഇടയ്ക്കാട് നളന്ദാ ഗ്രന്ഥശാലയുടെയും ഗ്രാമ വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ അമ്മയുടെ പേരിൽ ഒരു മരം പദ്ധതി പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : കൊല്ലം നെഹ്റു യുവ കേന്ദ്രത്തിന്റെയും ഇടയ്ക്കാട് നളന്ദാ ഗ്രന്ഥശാല, ഗ്രാമവികസന സമിതി ഗവ.യു.പി.എസ് എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ഭാരതത്തിന്റെ യുവജനക്ഷേമ കായിക മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം അമ്മയുടെ പേരിൽ ഒരു മരം എന്ന ആശയം ഗവ.യു.പി.എസ് പരിസരത്ത് ഫല വൃക്ഷത്തൈകൾ നട്ടു കൊണ്ട് പ്രാവർത്തികമാക്കി. പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എ.സുനിൽ അദ്ധ്യക്ഷനായി ഗ്രാമവികസന സമിതി ട്രഷറർ രാജേഷ് കുമാർ സ്വാഗതം പറഞ്ഞു. വൃക്ഷത്തൈകളുടെ നടീൽ ഉദ്ഘാടനം ഗ്രാമ വികസന സമിതി പ്രസിഡന്റ് സ്റ്റാൻലി അലക്സ് നിർവഹിച്ചു. കൊട്ടാരക്കര ഉപജില്ല നോൺ മീൽ ഓഫീസർ വി.എൽ.ബൈജു പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളിൽ

ഷോ ആൻഡ് ടോക്ക് പരിപാടി നടത്തി.നളന്ദ ഗ്രന്ഥശാല പ്രസിഡന്റ് കെ.നീലാംബരൻ നന്ദി പറഞ്ഞു.