കൊല്ലം: മയ്യനാട് നവരംഗത്തിന്റെ 56-ാം വാർഷികവും നൃത്ത വിദ്യാർത്ഥിനികളുടെ അരങ്ങേറ്റവും 24ന് വൈകിട്ട് 5.30ന് ജന്മംകുളം ഓഡിറ്റോറിയത്തിൽ നടക്കും. സിനിമ- ടെലിവിഷൻ താരം മയ്യനാട് ശശാങ്കൻ ഉദ്ഘാടനം ചെയ്യും. നവരംഗം പ്രസിഡന്റ് അഡ്വ. കെ.ബേബിസൺ അദ്ധ്യക്ഷനാകും. ഡോ. അനിത ശങ്കർ മുഖ്യ പ്രഭാഷണം നടത്തും. മയ്യനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജെ.ഷാഹിദ, നവരംഗം വൈസ് പ്രസിഡന്റ്‌ ബി.ശങ്കരനാരായണ പിള്ള, മയ്യനാട് പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ഷീലജ, നവരംഗം മുൻ പ്രസിഡന്റ്‌ ജെ.ഡിക്സ്ൺ, പഞ്ചായത്ത്‌ അംഗങ്ങളായ സജീർ അബ്ദുൽഖരീം, മയ്യനാട് സുനിൽ എന്നിവർ സംസാരിക്കും. നവരംഗം പ്രിൻസിപ്പൽ കലാമണ്ഡലം രാജീവൻ നമ്പൂതിരി സ്വാഗതവും സെക്രട്ടറി വൈ.സുനിൽ കുമാർ നന്ദിയും പറയും.

കൊല്ലം അർബൻ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. കെ.ബേബിസൺ, നവരംഗത്തിന്റെ ആദ്യകാല പ്രസിഡന്റ്‌ കുന്നുംപാടത്ത് മുരളീധരൻ പിള്ള, കഥകളി പുരസ്കാര ജേതാവ് കലാമണ്ഡലം രാജീവൻ നമ്പൂതിരി, നിധി പ്രമോദ്, ആര്യ സുരേഷ്, നവരംഗം അദ്ധ്യാപകരായ ഉമ്മയനല്ലൂർ ജയൻ, ഹിരലാൽ ചന്ദ്രൻ നായർ, അമൃത.ജെ.പിള്ള എന്നിവരെ പൊന്നാടയും ഉപഹാരവും നൽകി ആദരിക്കും. തുടർന്ന് നൃത്ത അരങ്ങേറ്റവും കലാസന്ധ്യയും.