കരുനാഗപ്പള്ളി. വംശീയതയുടെ പേരിൽ മണിപ്പൂരിൽ നടക്കുന്ന കലാപത്തിനുനേരേ കേന്ദ്ര സർക്കാർ കാട്ടുന്ന നിസംഗതയിൽ പ്രതിഷേധിച്ച് മനുഷ്യാവകാശ സാമൂഹ്യ നീതീ ഫാറം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഫാറം സംസ്ഥാന ചെയർമാൻ അഡ്വ.കെ.പി.മുഹമ്മദ് സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി തഴവാ സത്യൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് മെഹർ ഖാൻ ചേനെല്ലൂർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.അനിൽ എസ്. കല്ലേലിഭാഗം, സംസ്ഥാന ഭാരവാഹികളായ മുനമ്പത്ത് ഷിഹാബ്, കോടിയാട്ട് രാമചേന്ദ്രൻപിള്ള, സലിം അമ്പീത്തറ, സലിം മജ്ഞിലി, താലൂക്ക് കമ്മിറ്റി ഭാരവാഹികളായ മധുസൂദനൻ കോട്ടവട്ടി, ഹരികുമാർ, പ്രജാത, കെ.എസ് പുരം സത്താർ, രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.