 
പോരുവഴി:ഓച്ചിറ പടനിലത്ത് ആയിരങ്ങൾക്ക് സാന്ത്വനമേകി മദർ തെരേസ പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾ. വിദഗ്ദരായ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നതു കൂടാതെ പടനിലത്ത് ഭജനക്കുടിലുകളിൽ ഭജനം പാർക്കുന്നവർക്ക് സഹായമായി ആംബുലൻസ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
നഴ്സുമാരും പാലിയേറ്റീവ് പ്രവർത്തകരും മദർ തെരേസ പാലിയേറ്റീവ് കെയറിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ചെയർമാൻ പി.ബി.സത്യദേവൻ, ഡോ.ജിനു മഹേന്ദ്രൻ, ഡോ.ആര്യ,സുരേഷ് നാറാണത്ത് ,പി.ബിന്ദു, ലളിതാ ശിവരാമൻ,ഷെറിൻ ,അഖിൽ സോമൻ, ബാലചന്ദ്രൻ, സുഗതൻ, ഗോപകുമാർ, ജയകുമാർ, ഉണ്ണികൃഷ്ണൻ ഗോപി, പള്ളിയിൽ ദേവരാജൻ, സോജ അജിത എന്നിവർ നേതൃത്വം നൽകി.