
കുമ്മല്ലൂർ: മണപ്പുറത്ത് തെങ്ങുവിള വീട്ടിൽ പരേതനായ ജി.എബ്രഹാമിന്റെ ഭാര്യ മറിയാമ്മ എബ്രഹാം (101) നിര്യാതയായി. മാവേലിക്കര മലങ്കര കത്തോലിക്ക രൂപതാ അദ്ധ്യക്ഷ്യൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനിയുടെ പിതൃ സഹോദരിയാണ്. സംസ്കാരം 24ന് ഉച്ചയ്ക്ക് 2ന് ശേഷം കുമ്മല്ലൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: അച്ചാമ്മ, ഗ്രേസി, രാജു, ലിസി, സൂസൻ, അനു മറിയം. മരുമക്കൾ: മോളി തൂങ്കുഴി, ജോസ്, ജോസ്, തോമസ്, പരേതരായ ജെയിംസ്, തങ്കച്ചൻ.