കടയ്ക്കൽ: എസ്.എൻ.ഡി .പി യോഗം കടയ്ക്കൽ യൂണിയന്റെയും ധനലക്ഷ്‌മി ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ വികസന സെമിനാർ നടത്തുന്നു. 24ന് 2 മണിക്ക് കടയ്ക്കൽ യൂണിയൻ ഹാളിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് അദ്ധ്യക്ഷനാകും. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് മുഖ്യ പ്രഭാഷണം നടത്തും. എം.എസ്. എം ഇ വായ്പകളെ സംബന്ധിച്ച് ധനലക്ഷ്മി മാനേജർ അനുരാധയും സബ്‌സിഡി വായ്പകളെ സംബന്ധിച്ച് ഇൻഡസ്ട്രിയൽ എക്സ്റ്റൻക്ഷൻ ഓഫീസ് മുഹമ്മദ്‌ റാസിയും ക്ലാസെടുക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് പ്രവേശനം. യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന മൈക്രോ യൂണിറ്റ് സംഘങ്ങൾ, സ്വന്തമായി വ്യവസായ യൂണിറ്റുകൾ തുടങ്ങുവാൻ താത്പര്യമുള്ള എല്ലാവിഭാഗത്തിൽപ്പെട്ട ആളുകൾക്കും സെമിനാറിൽ പങ്കെടുക്കാമെന്ന് യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് അറിയിച്ചു. ഫോൺ: 82818 75028