
കൊല്ലം: പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൻ വൃശ്ചികോത്സവത്തിന്റെ ആറാം ഉത്സവ ദിവസമായ ഇന്നലെ ഭക്തിനിർഭരമായ ഉത്സവബലി ചടങ്ങുകൾ നടന്നു. രാവിലെ ഗണപതിഹോമം, പന്തീരടിപൂജ, കലശാഭിഷേം , മരപ്പാണി എന്നീ ചടങ്ങുകൾക്ക് ശേഷമാണ് 11ന് ഉത്സവബലി ചടങ്ങുകൾ ആരംഭിച്ചത്.
ഉത്സവബലി ചടങ്ങുകൾ പ്രമാണിച്ച് രാവിലെ 11ന് മുതൽ വൈകിട്ട് നാല് വരെ ഭക്തർക്ക് ദർശനം ഉണ്ടായിരുന്നില്ല. തുടർന്ന് നടന്ന വലിയ കാണിക്കയിലും ദീപാരാധനയിലും നിരവധി ഭക്തരാണ് പങ്കെടുത്തത്. ക്ഷേത്രത്തിൽ നടന്ന അന്നദാനത്തിൽ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്. വൈകിട്ട് തോറ്റംപാട്ട്, നൃത്തനൃത്യങ്ങൾ, നാടകം എന്നിവ അരങ്ങേറി. ഏഴാം ഉത്സവദിവസമായ ഇന്ന് പതിവ് പൂജകൾക്ക് പുറമേ സ്വയംവര പാർവതീഹോമം,, പൂമൂടൽ എന്നിവ നടക്കും. ഓട്ടൻതുള്ളൽ, മുൻ ഡി.ജി.പി. അലകസാണ്ടർ ജേക്കബിന്റെ പ്രഭാഷണം, നൃത്തസന്ധ്യ എന്നിവ നടക്കും.