ചവറ : സി.പി.എം ചവറ ഏരിയാ സമ്മേളനം ബഹുജന റാലിയോടും റെഡ്‌ വളണ്ടിയർ പരേഡോടും കൂടി സമാപിച്ചു. ഇടപ്പള്ളിക്കോട്ടയിൽ ചേർന്ന സമാപന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്‌ഘാടനം ചെയ്‌തു. മതനിരപേക്ഷതയും ഫെഡറൽ സംവിധാനവും തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് പ്രതിരോധം തീർക്കുന്നത് ഇടത് പക്ഷമാണ്. അതുകൊണ്ട് തന്നെ ഇടത് പക്ഷത്തെ ഉന്മൂലനം ചെയ്യാൻ ബി.ജെ.പി നിരന്തരം ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.മനോഹരൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എച്ച്. ഷാരിയർ,സൂസൻ കോടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.അനിരുദ്ധൻ,ജില്ലാ കമ്മിറ്റി അംഗം ജി. മുരളീധരൻ, ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ,മുതിർന്ന സി.പി.എം നേതാവ് രാജമ്മ ഭാസ്‌കരൻ, സംഘാടക സമിതി ചെയർമാൻ ആർ.സുരേന്ദ്രൻ പിള്ള, സെക്രട്ടറി എം.വി.പ്രസാദ് എന്നിവർ സംസാരിച്ചു.