photo
കേരകർഷകരെ സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടനം കെ.ജി.രവി നിർവഹിക്കുന്നു

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരകർഷകരെ സഹായിക്കുന്നതിനായി മരംകയറ്റ തൊഴിലാളികളെ നൽകുന്നു. കർഷകരിൽ നിന്ന് നാളികേരം നേരിട്ട് ന്യായവില നൽകി സംഭരിച്ച് സംഘത്തിന്റെ നേതൃത്വത്തിൽ പച്ച തേങ്ങ വിപണനം നടത്തുന്ന ഒരു നൂതന സംരഭത്തിന് തുടക്കം കുറിക്കുന്നു. കാർഷിക കടാശ്വാസ കമ്മിഷൻ മുൻ അംഗം കെ.ജി .രവി സംരംഭം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എസ്.ജയകുമാർ അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡ് മെമ്പർമാരായ രാധാകൃഷ്ണപിള്ള, സോമരാജൻ, സദാനന്ദൻ, മുഹമ്മദ് ഹുസൈൻ, ജോൺസൺ, മാരിയത്ത് ഹാരിസ്, റംസി, രാമചന്ദ്രൻ, ലീലാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.