rotari-
നെടുമൺകാവ് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന നൈപുണി പരിശീലനം റോട്ടറി അസിസ്റ്റന്റ് ഗവർണർ എ.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : റോട്ടറി ഡിസ്ട്രിക്ട് പ്രൊജക്ട് ഉയരെയുടെ ഭാഗമായി യുവജനങ്ങൾക്ക് പ്രിന്റിംഗ് ആൻഡ് ഗ്രാഫിക് ഡിസൈനിംഗിൽ നെടുമൺകാവ് റോട്ടറി ക്ലബ്ബും പ്രിന്റോമാർക്ക് കൊട്ടാരക്കരയും ചേർന്ന് സൗജന്യ പരിശീലനം നൽകുന്നു. റോട്ടറി അസിസ്റ്റന്റ് ഗവർണർ എ.അനിൽകുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് അനിൽ കടയ്ക്കോട് അദ്ധ്യക്ഷനായി. മുൻ അസിസ്റ്റന്റ് ഗവർണർ അഡ്വ. സുരേന്ദ്രൻ കടയ്ക്കോട്, പി.എസ്.ജൂബിൻഷാ, കെ.ആർ.പ്രസാദ്, സബീന എന്നിവർ സംസാരിച്ചു.