
ചാത്തന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കണ്ണനല്ലൂർ ചേരിക്കോണം ചരുവിള വീട്ടിൽ സെയ്ദലിയെ (19) കണ്ണനല്ലൂർ പൊലീസ് പിടികൂടി. പെൺകുട്ടി സ്‌കൂളിൽ മൊബൈൽ കൊണ്ട് വന്നത് അദ്ധ്യാപകർ പിടിച്ചെടുത്തിരുന്നു. ഈ മൊബൈൽ ഫോൺ അദ്ധ്യാപകർ പരിശോധിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് സ്‌കൂളിൽ നിന്നു ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകുകയും കണ്ണനല്ലൂർ പൊലീസ് കേസെടുക്കുകയുമായിരുന്നു. കണ്ണനല്ലൂർ സി.ഐ രാജേഷ്, എസ്.ഐമാരായ ജിബി, ഹരി സോമൻ, എസ്.സി.പി.ഒ പ്രജീഷ്, സി.പി.ഒ വിഷ്ണു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.