ddddddddddddddddddddddddd

പരവൂർ: പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചാത്തന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ
യു.പി ജനറൽ വിഭാഗത്തിൽ 80 പോയിന്റോടെ ഫസ്റ്റ് ഓവറോളും എച്ച്.എസ് സംസ്‌കൃതത്തിൽ 108 പോയിന്റ് നേടി സെക്കൻഡ് ഓവറോളും സ്വന്തമാക്കി എസ്.എൻ.വി ജി.എച്ച്.എസിന് മികച്ച വിജയം. യുപി വിഭാഗത്തിൽ സംഘനൃത്തം, ഒപ്പന, ലളിതഗാനം, മോഹിനിയാട്ടം, കഥാരചന സംസ്കൃതം, എച്ച് എസ് വിഭാഗത്തിൽ സംഘനൃത്തം, തിരുവാതിര, വഞ്ചിപ്പാട്ട്, ഉറുദു സംഘഗാനം, സംസ്കൃത സംഘഗാനം, പ്രസംഗം മലയാളം, നാടോടി നൃത്തം, മോഹിനിയാട്ടം, കവിതാരചന മലയാളം, കേരളനടനം, പാഠകം, പദ്യപാരായണം സംസ്കൃതം എന്നിവയ്ക്ക് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.