photo
അഞ്ചല്‍ സെന്റ് ജോണ്‍സ് സ്‌കൂൾ വാര്‍ഷികാഘോഷം മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യുന്നു. സുധീര്‍ കരമന,ഫാ. ബോവസ് മാത്യു, മേരി പോത്തന്‍, കെ.എം. മാത്യു തുടങ്ങിയവർ സമീപം

അഞ്ചൽ : അഞ്ചൽ സെന്റ് ജോൺസ് സ്​കൂളിൽ 40​-ാം വാർഷികാഘോഷം മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. സിനിമാതാരം സുധീർ കരമന മുഖ്യാതിഥിയായിരുന്നു. സ്​കൂൾ പ്രിൻസിപ്പൽ മേരി പോത്തൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ലോക്കൽ മാനേജർ ഫാ. ബോവസ് മാത്യു ആമുഖ പ്രസംഗം നടത്തി. രക്ഷാകർത്തൃ പ്രതിനിധി റവ.ഫാ.എ.ലൂക്കോസ്, വിദ്യാർത്ഥി പ്രതിനിധി ആൽബിൻ ആർ.സാം എന്നിവർ സംസാരിച്ചു. സ്​കൂൾ വൈസ് ചെയർമാൻ കെ.എം. മാത്യു, അക്കാഡമിക് കോ-ഓർഡിനേറ്റർ പി.ടി.ആന്റണി , സ്റ്റാഫ് സെക്രട്ടറി കെ.ബി.ഗീതാകുമാരി, വാർഷികാഘോഷം ജനറൽ കൺവീനർ രാജി ആർ. നാരായണൻ എന്നിവർ പങ്കെടുത്തു.