 
കൊല്ലം: അപ്പൂപ്പനും സഹോദരനും ഒപ്പം നടക്കാനിറങ്ങിയ എട്ട് വയസുകാരിയെ തന്ത്രപൂർവ്വം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ 64കാരൻ പിടിയിൽ. പരവൂർ പൂതക്കുളം പാറയിൽ വീട്ടിൽ ജനാർദ്ദനനാണ് പരവൂർ പൊലീസിന്റെ പിടിയിലായത്.
പരവൂർ പൊലീസ് ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എസ്.ഐ വിഷ്ണു സജീവ്, സി.പി.ഒമാരായ രഞ്ജിത്ത്, സച്ചിൻ, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.