കൊല്ലം: കരകൗശല വികസന കോർപ്പറേഷന്റെ നവീകരിച്ച കൊല്ലം വിൽപ്പനശാല കൈരളിയുടെ ഉദ്ഘാടനം 25ന് രാവിലെ 10ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. ചിന്നക്കട പ്രസിഡൻസി റോഡിൽ പ്രവർത്തിച്ചിരുന്ന വിൽപ്പനശാല കൂടുതൽ സൗകര്യങ്ങളോടെ ബീച്ച് റോഡിലെ ആമ്പാടി ഹോട്ടൽ ബിൽഡിങ്ങിലേക്കാണ് മാറുന്നത്.
എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. മേയർ പ്രസന്ന ഏണസ്റ്റ് ആദ്യ വിൽപ്പന നിർവഹിക്കും. കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ മുഖ്യ പ്രഭാഷണം നടത്തും. കോർപ്പറേഷൻ മാനേജിംഗ് ഡയക്ടർ ജി.എസ്.സന്തോഷ്, ഡയറക്ടർമാരായ ജി.കൃഷ്ണപ്രസാദ്, ബി.ബാബു, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്.ശിവകുമാർ, കൊല്ലം കൈരളി യൂണിറ്റ് ഇൻചാർജ് ലക്ഷ്മി സുഭാഷ് എന്നിവർ സംസാരിക്കും.