കൊല്ലം: പ്രസിഡന്റ്സ് ട്രോഫി, ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി വിപുലമായ പരിപാടികളോടെ 21ന് നടത്താൻ കളക്ടർ എൻ.ദേവിദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കലാ-കായിക രംഗത്തെ പ്രഗത്ഭ താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. ജനപ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ സംഘാടകസമിതി രൂപീകരിക്കും.
വർണാഭമായ വിളംബര ജാഥ, ദീപശിഖാ റാലി, പ്രമുഖ വ്യക്തികളെ ആദരിക്കൽ, സ്മരണിക പ്രകാശനം, എയർഷോ, വടംവലി മത്സരം, കലാ-സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് സ്പോൺസർഷിപ്പ് മുഖേന സാമ്പത്തിക സഹായം ലഭ്യമാക്കാൻ ശ്രമിക്കും. ആലോചനാ യോഗത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം മുകേഷ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, എ.ഡി.എം നിർമ്മൽ കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, ചാമ്പ്യൻസ് ട്രോഫി ജലമേള സാങ്കേതിക കമ്മിറ്റിയംഗം ആർ.കെ.കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.