കൊട്ടാരക്കര: ഭരണഭാഷ മാതൃഭാഷ ആഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കരയിൽ ജില്ലാ ട്രഷറിയുടെ നേതൃത്വത്തിൽ സെമിനാറും പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി ഡോ.നിത്യ പി.വിശ്വത്തിന് നഗരസഭ ചെയർമാൻ മലയാള ഭാഷാ സാഹിത്യ പുരസ്കാരം സമർപ്പിച്ചു. ഭാഷയും സമൂഹവും എന്ന വിഷയത്തിലായിരുന്നു സെമിനാർ. ജില്ലാ ട്രഷറി ഓഫീസർ കെ.റീജ അദ്ധ്യക്ഷയായി. ഡോ.നിത്യ.പി.വിശ്വം, തഹസീൽദാർ മോഹന കുമാരൻ നായർ, കവി അരുൺകുമാർ അന്നൂർ, എ.എസ്.സജീബ്, പി.സുധാകുമാരി, ആർ.കൃഷ്ണകുമാർ, ഐ.വി.വിനോദ്, എ.ഷീജ, വി.എസ്.ആതിര, ജിനു ബേബി എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ അരുൺകുമാർ അന്നൂർ, അജയൻ കൊട്ടറ, രാകേഷ് സത്യൻ, എം.വി.വിദ്യ, ദേവദർശൻ, നൈനു പങ്കജ് എന്നിവർ കവിതകൾ അവതരിപ്പിച്ചു.