sajeev-
സജീവ് പരിശവിള (പ്രസിഡന്റ് )

കൊല്ലം: പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരുടെ കൂട്ടായ്മയായി പബ്‌ളിക് ട്രാൻസ്‌പോർട്ട് പാസഞ്ചേഴ്‌സ് അസോസിയേഷൻ (പി.ടി.പി.എ) രൂപീകരിച്ചു. കൊല്ലം കേന്ദ്രമാക്കി തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, മധുര ഭാഗങ്ങളിലേക്ക് ട്രെയിൻ, ബസ് സൗകര്യങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുക. പുതിയ മെമു സർവ്വീസുകൾ ആരംഭിക്കുക. കെ.എസ്.ആർ.ടി.സി. ബസുകൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകുക, വാട്ടർ മെട്രോ ആരംഭിക്കുക. തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകൾക്ക് ചിന്നക്കടയിൽ സ്റ്റോപ്പ് അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ അസോസിയേഷൻ മുന്നോട്ടു വയ്ക്കുന്നു. ഭാരവാഹികളായി സജീവ് പരിശവിള (പ്രസിഡന്റ്), എസ്. രാമാനുജം സ്വാമിനാഥൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.