ചാത്തന്നൂർ: കല്ലുവാതുക്കൽ, പൂതക്കുളം, ചാത്തന്നൂർ, ചിറക്കര, ആദിച്ചനല്ലൂർ, പൂയപ്പള്ളി ഗ്രാമപഞ്ചായത്തുകളിലും പരവൂർ മുനിസിപ്പാലിറ്റിയിലും ഒരോ വാർഡ് വീതം പുനർനിർണയം നടത്തിയത് അശാസ്ത്രീയവും വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിലുമാണെന്ന് യു.ഡി.എഫ് ചാത്തന്നൂർ നിയോജകമണ്ഡലം സെക്രട്ടറി പാരിപ്പള്ളി വിനോദ് ആരോപിച്ചു.
കല്ലുവാതുക്കൽ പഞ്ചായത്തിൽ കാവടിക്കോണം കേന്ദ്രമായി വരുന്ന പുതിയ വാർഡ് കടമ്പാട്ടുകോണം ജംഗ്ഷൻ സമീപം വരെയുള്ള വോട്ടർമാരെ ഉൾപ്പെടുത്തി അശാസ്ത്രീയമായാണ് രൂപീകരിക്കുന്നത്. കുളമട, കോട്ടക്കേറം വാർഡുകളുടെ മുഖ്യഭാഗവും പുതിയ വാർഡിലേക്ക് മാറ്റുന്നത് മൂലം വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാകും. കല്ലുവാതുക്കൽ പഞ്ചായത്തിലെ നടക്കൽ വിലവൂർക്കോണം പാമ്പുറം ശ്രീരാമപുരം വാർഡുകളിൽ ജനസംഖ്യ കൂടുതലാണെന്നും ഇവിടങ്ങളിൽ പുതിയ വാർഡ് രൂപീകരിക്കാൻ ഉദ്യോഗസ്ഥർ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.