കൊല്ലം: കേന്ദ്രസർക്കാരിന്റെ കാർഷക നിയമ ഭേദഗതികൾക്കെതിരെ നടന്ന സമരത്തിന്റെ നാലാം വാർഷിക ദിനമായ 26ന് ട്രേഡ് യൂണിയൻ, കർഷക, കർഷകത്തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിലും ധർണയിലും മൂവായിരം തൊഴിലാളികളെ പങ്കെടുപ്പിക്കാൻ എച്ച്. അബ്‌ദുൽ റഹ്മാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രേഡ് യൂണിയൻ സംയുക്ത സമിതി ജില്ലാകമ്മിറ്റി തീരുമാനിച്ചു. എസ്. ജയമോഹൻ, ജി. ബാബു, എസ്. നസറുദ്ദീൻ, എ.എം. ഇക്ബാൽ, ബി. മോഹൻ ദാസ്, ജി. ആനന്ദൻ, സി.ജെ. സുരേഷ് ശർമ്മ, കുരീപ്പുഴ ഷാനവാസ്, ചക്കാലയിൽ നാസർ, ബി. വിനോദ്, അജിത് കുരീപ്പുഴ, ബി. ശങ്കരനാരായണപി​ള്ള, അഡ്വ. ജി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.