കൊല്ലം: വൈദ്യുതി മേഖലയിലെ ട്രേഡ് യൂണിയനുകളുടെയും ഓഫീസർ സംഘടനകളുടെയും കരാർ തൊഴിലാളികളുടെയും പെൻഷണേഴ്സ് അസോസിയേഷന്റെയും സംയുക്ത സംഘടനയായ എൻ.സി.സി.ഒ.ഇ.ഇ.ഇ യുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സ്ഥാപകമായി ഡിസംബർ 17ന് ഡിവിഷൻ ഓഫീസുകളിലേയ്ക്കും ജനുവരി 25ന് സെക്രട്ടേറിയറ്റിന് മുന്നിലും നടത്തുന്ന സമരം വിജയിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോ. കിളികൊല്ലൂർ മേഖലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

പെൻഷണേഴ്സ് അസോ. സംസ്ഥാന എക്സി. കമ്മിറ്റി അംഗം എ.ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു അദ്ധ്യക്ഷനായി. ഡിവിഷൻ സെക്രട്ടറി റഹിം, മേഖലാ സെക്രട്ടറി സദാശിവൻ നായർ, കെ.പി.മോഹൻ, പ്രസാദ്, രമണൻ ഗോപി, സ്റ്റീഫൻ, തുടങ്ങിയവർ സംസാരിച്ചു. കമറുദ്ദീൻ സ്വാഗതവും വർഗീസ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ബാബുരാജൻ പിള്ള (പ്രസിഡന്റ്),സ സദാശിവൻ നായർ (സെക്രട്ടറി), വർഗീസ്, സ്റ്റീഫൻ, പ്രസാദ്, ജയപ്രസാദ്, ഗോപിനാഥൻ പിള്ള എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.