kunnathoor-
നായയുടെ തലയിൽ നിന്നും ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് കുടം നീക്കം ചെയ്യുന്നു

കുന്നത്തൂർ: സ്റ്റീൽ കുടം തലയിൽ കുടുങ്ങിയ തെരുവുനായയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പോരുവഴി അമ്പലത്തുംഭാഗം സിനിമാപറമ്പിനു സമീപം ഇന്നലെയാണ് സംഭവം. ദിവസങ്ങൾക്ക് മുമ്പ് വെള്ളം കുടിക്കാൻ ശ്രമിക്കുമ്പോഴാണ് വലിയ സ്റ്റീൽ കുടത്തിൽ നായയുടെ തല അകപ്പെട്ടത്. വെള്ളം പോലും കുടിക്കാൻ കഴിയാതെ കുടവുമായി ദിവസങ്ങളോളം അലഞ്ഞു നടന്നത് നാട്ടുകാർക്ക് നൊമ്പരക്കാഴ്ചയായിരുന്നു. തുടർന്ന് മൃഗ സ്നേഹികൾ ശാസ്താംകോട്ട ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. .സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് ജീവനക്കാർ നാട്ടുകാരുടെ സഹായത്തോടെ നായയെ പിടികൂടി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് തലയിൽ നിന്ന് കുടം നീക്കം ചെയ്തു.