കൊല്ലം: സഹകരണ ബാങ്കുകളുടെ ഒ.ടി.എസ് അദാലത്ത് നടപടികൾ പുനരാരംഭിക്കണമെന്നും ജപ്ത‌ി, നിയമ നടപടികൾ ആറുമാസത്തേക്ക് നിറുത്തി വയ്ക്കണമെന്നും കേരള കോൺഗ്രസ് (എം) മയ്യനാട് മണ്‌ഡലം കമ്മിറ്റി സആവശ്യപ്പെട്ടു. ഡിസംബർ ഒന്നിന് ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഒപ്പ് ശേഖരണ യജ്ഞത്തിൽ മയ്യനാട് മണ്ഡലത്തിൽ നിന്നും 500ഓളം സഹകാരികളെ ഉൾപ്പെടുത്താൻ യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആദിക്കാട് മനോജ് ഉദ്ഘാടനം ചെയ്തു.മയ്യനാട് മണ്ഡലം പ്രസിഡന്റ് ബിനു ജെ.കോവൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വാളത്തുംഗൽ വിനോദ് മുഖ്യപ്രഭാഷണം നടത്തി. ഇരവിപുരം നിയോജകമണ്ഡലം പ്രസിഡന്റ് ബിജു വിജയൻ, പോളയത്തോട് അജി, ദിനേഷ്, ഗിരീഷ്, ആദിക്കാട് ബിനു, പ്രേംജി സോണി കമൽ തുടങ്ങിയവർ സംസാരിച്ചു.