ശാസ്താംകോട്ട : കെ.എസ്.എം.ഡി.ബി കോളേജിലെ വിദ്യാർത്ഥികൾക്ക് കാർഷിക മേഖലയിൽ അവബോധം വളർത്തുന്നതിനായി ആവിഷ്കരിച്ച് നടപ്പിലാക്കിയ കാലിവളർത്തൽ, തീറ്റപ്പുൽ കൃഷി എന്നിവ മാതൃകാപരമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. കോളേജിൽ പരിപാലിച്ചു വരുന്ന പശുക്കൾക്ക് വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഗോശാലയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു. യോഗത്തിൽ പ്രിൻസിപ്പൽ പ്രൊഫ.കെ.സി.പ്രകാശ് അദ്ധ്യക്ഷനായി. കേരള സർവകലാശാല രജിസ്ട്രാർ പ്രൊഫ.കെ.എസ്. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തുണ്ടിൽ നൗഷാദ്, കേരള സർവകലാശാല സെനറ്റ് അംഗം ഗോപുകൃഷ്‌ണൻ, വജ്ര ജൂബിലി കൺവീനർ പ്രൊഫ.ആർ. അരുൺകുമാർ, ക്യാപ്ടൻ ഡോ.ടി.മധു , പി.ടി.എ സെക്രട്ടറി എസ്.ജയന്തി, കൗൺസിൽ സെക്രട്ടറി ഡോ. ആശ രാധാകൃഷ്‌ണൻ, ഓഫീസ് സൂപ്രണ്ട് ആർ.ശ്രീജ, ലൈബ്രേറിയൻ ഡോ.പി.ആർ ബിജു, ഹെഡ് അക്കൗണ്ടന്റ് എസ്.ഷിബു എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഗോപരിപാലനത്തിന് നേതൃത്വം നൽകുന്ന കോളേജ് ജീവനക്കാരൻ സുനിൽകുമാറിനെ മന്ത്രി പൊന്നാട നൽകി ആദരിച്ചു.