പോരുവഴി: നെടിയവിള അംബികോദയം ഹയർ സെക്കൻഡറി സ്കൂളിൽ നാല് ദിവസമായി നടന്നു വന്ന
ശാസ്താംകോട്ട ഉപജില്ലാ കലോത്സവം സമാപിച്ചു.ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പതാരം എസ്.എം.എച്ച്.എസ്.എസും യു.പി വിഭാഗത്തിൽ പതാരം എൻ.എസ്.എൻ.എസ്.യു.പി.എസും ഓവറോൾ കിരീടം നേടി. എൽ.പി ഓവറോൾ വി.എൽ.പി.എസ് കടമ്പനാട് , ഗവ.എൽ.പി.എസ് നെടിയവിള എന്നിവർ പങ്കിട്ടു. നിരവധി പ്രതിഭകൾ മാറ്റുരച്ച കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 270 പോയിന്റോടെയാണ് പതാരം എസ്.എം.എച്ച്.എസ്.എസ് മുമ്പിലെത്തിയത്.157 പോയിന്റോടെ പോരുവഴി ഗവ.എച്ച്.എസ്.എസ് രണ്ടാമതും 129 പോയിന്റോടെ നെടിയവിള വി.ജി.എസ്.എസ്.എ.എച്ച്.എസ്.എസ് മൂന്നാമതും എത്തി.ഹയർ സെക്കൻഡറി വിഭാഗത്തിൽ 254 പോയിന്റോടെ എസ്.എം.എച്ച്.എസ്.എസ് പതാരം ഓവറോൾ കിരീടം നേടി. 212 പോയിന്റോടെ ഭരണിക്കാവ് ജെ.എം.എച്ച്.എസും, 155 പോയിന്റോടെ നെടിയവിള വി.ജി.എസ്.എസ്.എ .എച്ച്.എസും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ 76 പോയിന്റോടെ പതാരം എൻ.എസ്.എൻ.എസ്.പി.എം.യു.പി.എസ് വിജയിച്ചു. 74 പോയിന്റോടെ ശൂരനാട് ഗവ. എച്ച്.എസ്.എസ് രണ്ടാമതും 72 പോയിന്റോടെ മുതുപിലാക്കാട് എൻ.എസ്.യു.പി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ.പി. ഓവറോൾ
വി.എൽ.പി.എസ് കടമ്പനാട് , ഗവ. എൽ.പി.എസ് നെടിയവിള എന്നിവ പങ്കിട്ടു.
തുടർച്ചയായി രണ്ടാം തവണയാണ് വി.എൽ.പി.എസ് കടമ്പനാടിന് ഓവറാൾ ലഭിക്കുന്നത്.
ഇരു സ്കൂളുകളും 65 ൽ 65 പോയിന്റുകൾ നേടിയാണ് കിരീടം ചൂടിയത്.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൽസലാകുമാരി അദ്ധ്യക്ഷയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എസ്.സുജാ കുമാരി, പ്രോഗ്രം കമ്മിറ്റി ചെയർമാൻ കെ.ഒ.ദീപക് കുമാർ, കൺവീനർ വി.എസ്.മനോജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജികുമാർ, ബി.അരുണാ മണി എന്നിവർ സംസാരിച്ചു.