കൊല്ലം: മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി നയിക്കുന്ന മഹിള സാഹസ് കേരള യാത്രയുടെ ലോഗോ ഡി.സി.സി ഓഫീസിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമതി അംഗം ബിന്ദു കൃഷ്ണ പ്രകാശനം ചെയ്തു. അഡ്വ. ജെബി മേത്തർ എം.പി, കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.ബേബിസൺ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഫേബ സുദർശൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, ഡി.സി.സി നേതാക്കളായ വിപിനചന്ദ്രൻ, ഗീത കൃഷ്ണൻ, മഹിള കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ യു.വഹീദ, ജയലക്ഷ്മി ദത്തൻ, ആർ.രശ്മി, മാരിയത്ത്, സുനിത സലിം കുമാർ, ജില്ലാ ഭാരവാഹികളായ സുബി നുജും സിസിലി ജോബ്, ജലജ, സരസ്വതി പ്രകാശ്, സുവർണ, സുലോചന കുമാരി, രാജേന്ദ്രൻ, സരിത അജിത്ത്, ഗ്രേസി എഡ്ഗർ എന്നിവർ പങ്കെടുത്തു. ജനുവരി 4 മുതൽ സെപ്തംബർ 30 വരെയാണ് മഹിള സാഹസ് കേരള യാത്ര.