cccc
എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ചവറ ഉപജില്ലാ മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം തേവലക്കര മുള്ളിക്കാല എസ്.ഐ.എൽ.പി.എസ് മാനേജർ ടി.അക്ബറിന് അംഗത്വം നൽകി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു

ചവറ :എയിഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന യൂണിഫോം അലവൻസ് കുടിശിക ഉടൻ വിതരണം ചെയ്യണമെന്ന് മാനേജഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കല്ലട ഗിരീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.അലവൻസ് മൂന്ന് വർഷമായി കുടിശികയാണെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ ചവറ ഉപജില്ലാ മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്‌ രഞ്ജിത്ത് ബാബു അദ്ധ്യക്ഷനായി. മായ ശ്രീകുമാർ, അക്ബർ, ടി. ഉഷ, സിറിൽ കെ.മാത്യു, ഗംഗാറാം, ജയലക്ഷമി. ലക്ഷ്മിപ്രിയ എന്നിവർ സംസാരിച്ചു.