
കൊല്ലം: സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. ഓച്ചിറ മേമന മുറിയിൽ കോമളത്ത് വീട്ടിൽ മനു മോഹനെയാണ് (35) 2.485 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവുമായി എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ സി.പി. ദിലീപിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി സിവിൽ എക്സൈസ് ഓഫീസർ ജൂലിയൻ ക്രൂസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വളരെ ശ്രമകരമായി കീഴ്പ്പെടുത്തുകയായിരുന്നു. പരിക്കേറ്റ ജൂലിയൻ ക്രൂസിനെയും പ്രതിയെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഡ്യൂട്ടി തടസപ്പെടുത്തി ആക്രമിച്ചതിന് ഓച്ചിറ പൊലീസ് കേസെടുത്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, എക്‌സൈസ് ഇന്റലിജിൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആ.അനീഷ്, അജിത്ത്, ബാലു.എസ്.സുന്ദർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജാസ്മിൻ എന്നിവർ പങ്കെടുത്തു